PRESS :

Register, Donate or Volunteer & make a differancce!

  • 00

    days

  • 00

    hours

  • 00

    minutes

  • 00

    seconds

Samanwaya Website

കേരള തെരഞ്ഞെടുപ്പ് പ്രവചന മത്സരo

START : Mar 27 , 2021 - 12:00 PM END : Apr 30 , 2021 - 23:00 PM

സമന്വയ കാനഡ ഒരുക്കുന്ന  കേരള തെരഞ്ഞെടുപ്പ്  പ്രവചന മത്സരം 

വികസനത്തുടര്‍ച്ചയെന്ന മുദ്രാവാക്യവുമായി ഇടതുമുന്നണി. വിവാദങ്ങളില്‍ വിജയക്കണക്കുകള്‍  കൂട്ടിക്കിഴിച്ച്  വലതുപക്ഷം. ഇരുവര്‍ക്കുമിടയില്‍ കാലുകുത്താന്‍ ഇടംതേടുന്ന ദേശീയ ജനാധിപത്യസഖ്യം. തെരഞ്ഞെടുപ്പ്ചൂടില്‍ തിളച്ചുമറിയുകയാണ് കേരളം. അടുത്ത അഞ്ച് വര്‍ഷത്തെ ഭാഗധേയം നിര്‍ണയിക്കാന്‍ കേരളം ഏപ്രില്‍ ആറിന് വിധിയെഴുതുമ്പോള്‍ വിജയിയാകാന്‍ നിങ്ങള്‍ക്കും ഒരവസരം. സമന്വയ കാനഡ ഒരുക്കുന്ന തെരഞ്ഞെടുപ്പ് പ്രവചനമല്‍സരത്തില്‍ പങ്കാളികളാകൂ. വിജയികളെ കാത്തിരിക്കുന്നത് ഒന്നരലക്ഷം രൂപയുടെ സമ്മാനങ്ങള്‍.

പോരാട്ടവീര്യംകൊണ്ടും താരപ്പകിട്ടുകൊണ്ടും ശ്രദ്ധേയമായ 20 മണ്ഡലങ്ങളിലെ വിജയികളെ പ്രവചിക്കുന്ന മത്സരത്തില്‍ ഒന്നാംസ്ഥാനം നേടുന്നയാള്‍ക്ക് 50000 രൂപയാണ് സമ്മാനം. രണ്ടാം സമ്മാനം 30000 രൂപയും മൂന്നാം സമ്മാനം 20000 രൂപയും. മുന്നണികള്‍ നേടുന്ന സീറ്റുകള്‍ മുന്‍കൂട്ടി പ്രവചിക്കുന്ന അഞ്ച് പേര്‍ക്ക് 10000 രൂപ വീതം സമ്മാനം.

നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനതിയതിയും കഴിഞ്ഞ് ചിത്രം വ്യക്തമാകുന്നതോടെ മാര്‍ച്ച്‌ 27 മുതല്‍ നിങ്ങള്‍ക്ക് സമന്വയ കാനഡ വെബ്സൈറ്റില്‍ വോട്ട് രേഖപെടുത്താം. ഏപ്രില്‍ 30 ഇന്ത്യന്‍സമയം രാത്രി 12ന് മത്സരം അവസാനിക്കും.

മത്സരത്തിൻ്റെ നിബന്ധനകൾ താഴെ പറയുന്നു.

 

മത്സര നിയമാവലി

 

  • സമന്വയയുടെ ഫെയ്സ്ബുക്ക് പേജ്   ലൈക്ക് ചെയ്തവര്‍ക്ക് മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയൂ.
  • ഒരു വ്യക്തി ഒന്നിലധികം തവണ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല. ഇത്തരത്തില്‍ പങ്കെടുക്കുന്നവരെ  അയോഗ്യരായി കണക്കാക്കും.
  • സമന്വയുടെ സെൻട്രൽ കമ്മറ്റിക്കായിരിക്കും മത്സരത്തിൻ്റെ പൂർണ നിയന്ത്രണം. കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.
  • സങ്കേതിക കാരണങ്ങളാൽ മത്സരം പിൻവലിക്കേണ്ടി വരികയാണെങ്കിൽ  അതിനുള്ള അധികാരം സമന്വയ സെൻട്രൽ കമ്മറ്റിയിൽ നിക്ഷിപ്തമാണ്.
  • ഒന്നിൽ കൂടുതൽ പേര് ശരിയുത്തരം നല്‍കിയാല്‍  വിജയിയെ നറുക്കെടുപ്പു വഴി തെരഞ്ഞെടുക്കും
  • വിജയികള്‍ പേരും  മേല്‍വിലാസവും രേഖപ്പെടുത്തിയ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് ഹാജരാക്കേണ്ടതാണ്.
  • സമന്വയ സെന്‍ട്രല്‍, യൂണിറ്റ് കമ്മിറ്റിയംഗങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല.
  • മത്സരം സംബന്ധിച്ച എല്ലാ നിയമപരമായ വ്യവഹാരങ്ങളും ടൊറന്റോ [കാനഡ] പരിധിക്കുള്ളിലായിരിക്കും
  • സാങ്കേതികപ്പിഴവ്  മൂലം ലഭിക്കാത്ത എൻട്രികൾക്ക് സമന്വയ ഉത്തരവാദി അല്ല.
  • പ്രവചനമത്സരം സംബന്ധിച്ച എല്ലാ അറിയിപ്പുകളും സമന്വയയുടെ വെബ്സൈറ്റിലാകും ആധികാരികമായി പ്രസിദ്ധീകരിക്കുക.

 

  JOIN CONTEST  >>>

 

Samanwaya Cultural Association

our event Sponsors